ഇന്ത്യന്‍ റെയില്‍വേയിലെ മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറികളില്‍പ്പെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനനമ്പര്‍: 07/2024. എല്ലാ തസ്തികകളിലുമായി 1036 ഒഴിവുണ്ട്. അധ്യാപകരുടെ 736 ഒഴിവുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (വിവിധ വിഷയങ്ങള്‍), സയന്റിഫിക് സൂപ്പര്‍വൈസര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, ലൈബ്രേറിയന്‍, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലാണ് അവസരം.
ജനുവരി ഏഴുമുതല്‍ ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ (ആര്‍.ആര്‍.ബി.) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in, ചെന്നൈ ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ്: www.rrbchennai.gov.in.
vacancies in indian railway 2024