കോഴിക്കോട്: പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 593/2023) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7, 8, 9, 13, 14 തീയ്യതികളിലും സബ് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നം.572/2023, 573/23) തസ്തികയുടേത് ജനുവരി 15,16 തീയ്യതികളിലും കോഴിക്കോട് സെന്റ് ജോസഫ് കോളേജ്, ദേവഗിരി കേന്ദ്രത്തില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ 5.30 നകം അഡ്മിഷന്‍ ടിക്കറ്റില്‍ നിഷ്‌കര്‍ഷിച്ച തീയ്യതികളില്‍ ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണം. കായികക്ഷമതാ പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം തന്നെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണം.