സുപ്രീം കോടതി ഓഫ് ഇന്ത്യ (എസ്‌സിഐ) ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള അപേക്ഷാ ക്ഷണിച്ചു. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് sci.gov.in സന്ദർശിച്ച് അപേക്ഷിക്കാം.
തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി ഏഴ് ആണ്. പരീക്ഷ 2025 മാർച്ച് 9 ന് നടക്കുമെന്നും ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2025-2026 കാലയളവിൽ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.
Supreme Court Law Clerk Recruitment 2025 Registration Begins, Salary Up To Rs 80000