യുനെസ്‌കോയുമായി സഹകരിച്ച്, കേന്ദ്ര ബയോടെക്‌നോളജി വകുപ്പുവഴി കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ഹരിയാണ ഫരീദാബാദിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.സി.ബി.) നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി (പി.ജി.ഡി.ഐ.ബി.) പ്രോഗ്രാമിന് അപേക്ഷിക്കാം.
ജനറല്‍ കോഴ്‌സുകളില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് റെഗുലേഷന്‍സ്, ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് അഷ്വറന്‍സ്, റിസര്‍ച്ച് മെത്തഡോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ബേസിക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വാക്‌സിന്‍ ടെക്‌നോളജി, ജനറല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, സ്‌കെയില്‍അപ് ആന്‍ഡ് ബയോ പ്രോസസ് ടെക്‌നോളജി, അനലറ്റിക്കല്‍ ടെക്‌നിക്‌സ്, ബേസിക് കണ്‍സപ്റ്റ്‌സ് ഇന്‍ ഡ്രഗ് ഡിസ്‌കവറി ആന്‍ഡ് ഡിവലപ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍ സെഷനുകള്‍, പ്രാക്ടിക്കല്‍ മൊഡ്യൂളുകള്‍, ഇന്റേണ്‍ഷിപ്പ് എന്നിവ ഉള്‍പ്പെടും.
ഇലക്ടീവ് കോഴ്‌സുകളില്‍ മാനുഫാക്ചറിങ്, ഡിസ്‌കവറി ആന്‍ഡ് ഡിവലപ്‌മെന്റ്, റെഗുലേറ്ററി അഫയേഴ്‌സ്, ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടും (നാല് ക്രഡിറ്റുകള്‍).
ഒരുവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഒരു സെമസ്റ്ററില്‍ (ആറുമാസം) ഫരീദാബാദ് ആര്‍.സി.ബി.യില്‍ കോഴ്‌സ് വര്‍ക്ക് ഉണ്ടാകും. രണ്ടാം സെമസ്റ്ററില്‍ അക്കാദമിക് സ്ഥാപനങ്ങളിലോ വ്യവസായ മേഖലയിലോ ഉള്ള ഹാന്‍സ് ഓണ്‍ ട്രെയിനിങ്ങും മൂന്നുമുതല്‍ നാലുമാസംവരെ നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും ആയിരിക്കും.
യോഗ്യത: സയന്‍സ്/എന്‍ജിനിയറിങ്/മെഡിസിന്‍/തത്തുല്യ ബാച്ച്‌ലര്‍ ബിരുദം 50 ശതമാനം മാര്‍ക്കോടെ ഉണ്ടായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള സംവരണമുണ്ടാകും.
ഫീസ് ഒരു ലക്ഷം രൂപ. മൂന്നുതവണയായി അടയ്ക്കാം. അപേക്ഷ pgdib.rcb.ac.in വഴി 25 വരെ നല്‍കാം. ഡിസംബര്‍ ഒന്‍പത്, 10 തീയതികളില്‍ നടത്തുന്ന എഴുത്തു പരീക്ഷ/ഇന്റര്‍വ്യൂ (ഫിസിക്കല്‍) എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
industrial biotechnology pg diploma rcb