Home വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ

വയനാട്:കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 2ന് രാവിലെ 10.30 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്‌സി (സൈക്കോളജി) ആണ് യോഗ്യത. പ്രായപരിധി 25 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, keralasamakhya@gmail.com, 0471 2348666.

Leave a Reply

error: Content is protected !!