Home ഫീമെയില്‍ വാര്‍ഡന്‍ അഭിമുഖം 28 ന്

ഫീമെയില്‍ വാര്‍ഡന്‍ അഭിമുഖം 28 ന്

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മരുതോങ്കര ഡോ. ബിആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് ഫീമെയില്‍ വാര്‍ഡന്‍ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്എസ്എല്‍സി. പ്രായപരിധി പി എസ് സി മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും. നിയമനം പി എസ് സി/എംപ്ലോയ്‌മെന്റ് നിയമനം നടക്കുന്നതുവരെ മാത്രം.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി ബുക്ക്), മുന്‍പരിചയം ഉണ്ടെങ്കില്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പും സഹിതം നവംബര്‍ 28 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0495-2370379.

Leave a Reply

error: Content is protected !!