Home 26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.

ഒഴിവുകൾ ഉള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ

കൊല്ലം– ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂർ, വെളിനല്ലൂർ, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം

പത്തനംതിട്ട: പള്ളിക്കൽ

ഇടുക്കി– ശാന്തൻപാറ, രാജാക്കാട്, വണ്ടിപ്പെരിയാർ, കട്ടപ്പന, കാഞ്ചിയാർ

എറണാകുളം– അസമന്നൂർ, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ

തൃശൂർ– വരവൂർ, ചേലക്കര, പുത്തൻചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂർ, വെറ്റിലപ്പാറ

പാലക്കാട്– അലനല്ലൂർ, മണ്ണാർക്കാട്, പാലക്കാട് ടൗൺ, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി

മലപ്പുറം– കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താന്നൂർ, നിലമ്പൂർ

കോഴിക്കോട് – കോഴിക്കോട് ടൌൺ, വടകര, രാമനാട്ടുകര, കുറ്റിയാടി, പേരാമ്പ്ര, പയ്യോളി, അഴിയൂർ, നാദാപുരം, മാവൂർ

വയനാട്– പനമരം, കൽപ്പറ്റ

കണ്ണൂർ– പാനൂർ, അഴിക്കോട്, കണ്ണൂർ ടൗൺ, കരിവള്ളൂർ, പയ്യന്നൂർ, തളിപ്പറമ്പ, തലശ്ശേരി

കാസർഗോഡ് – കാസറഗോഡ് ടൗൺ, ഉദുമ, ബദിയടുക്ക, കുമ്പള

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320, 7594050289 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

26000 salary age limit 40 years Opportunity throughout the state 108 Ambulance Scheme Recruitment of Nurses

Leave a Reply

error: Content is protected !!