Home കേന്ദ്രസർവകലാശാലയിൽ ഗവേഷണം: ഡിസംബർ 20 വരെ അപേക്ഷിക്കാം

കേന്ദ്രസർവകലാശാലയിൽ ഗവേഷണം: ഡിസംബർ 20 വരെ അപേക്ഷിക്കാം

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ 2024-2025 അധ്യയനവർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം/75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം/55 ശതമാനം മാർക്കോടെ എം.ഫിൽ./വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. ജെ.ആർ.എഫ്./സർക്കാർ ഏജൻസികളുടെ സമാനമായ ഫെലോഷിപ്പുകൾ/നെറ്റ്/ഗേറ്റ് എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. നെറ്റ് പരീക്ഷയിൽ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടിയവർക്കും പിഎച്ച്.ഡി. പ്രവേശനത്തിന് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

 SubjectVacancy
1ഇംഗ്ലീഷ്4
2ഇക്കണോമിക്‌സ്8
3ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി18
4സുവോളജി7
5ജിനോമിക് സയൻസ്20
6ഫിസിക്‌സ്15
7കംപ്യൂട്ടർ സയൻസ്17
8ഹിന്ദി7
9മാത്തമാറ്റിക്‌സ്8
10പ്ലാന്റ് സയൻസ്10
11കെമിസ്ട്രി13
12എൻവയോൺമെന്റൽ സയൻസ്9
13ഇന്റർനാഷണൽ റിലേഷൻസ്11
14ലിംഗ്വിസ്റ്റിക്‌സ്9
15സോഷ്യൽ വർക്ക്10
16എജുക്കേഷൻ11
17ലോ7‌
18മലയാളം5
19പബ്ലിക് ഹെൽത്ത് ആന്റ് കമ്യൂണിറ്റി മെഡിസിൻ10
20പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്5
21ജിയോളജി5
22യോഗ സ്റ്റഡീസ്7
23മാനേജ്മെന്റ് സ്റ്റഡീസ്4
24കൊമേഴ്സ് ആൻഡ്‌ ഇന്റർനാഷണൽ ബിസിനസ്8
25ടൂറിസം സ്റ്റഡീസ്10
26കന്നഡ5

എന്നിങ്ങനെയാണ് ഒഴിവുകൾ.

താത്പര്യമുള്ളവർ വെബ്‌സൈറ്റ് (www.cukerala.ac.in) സന്ദർശിച്ച് അപേക്ഷിക്കാം. ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങൾക്ക് 1000 രൂപയും എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.

Leave a Reply

error: Content is protected !!