Home സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം



കോഴിക്കോട്: കോർപ്പറേഷന്റെ 2023-24  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി യുവതി യുവാക്കൾക്ക് 10 മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാപരിശിലനം നൽകുന്ന പദ്ധതിക്ക് അപേക്ഷ നൽകിയവർക്കുള്ള  ഓറിയന്റേഷൻ ആന്റ് മോട്ടിവേഷൻ ക്ലാസ്സ് ജൂലൈ പത്തിന് രാവിലെ 10 മണിക്ക് കോർപ്പറേഷൻ ഹാളിൽ നടക്കും. അപേക്ഷകർ നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. 
പുതുതായി ക്ലാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കോർപ്പറേഷൻ പരിധിയിലെ സ്ഥിരതാമസക്കാർ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8547630149
Free PSC Exam Coaching

Leave a Reply

error: Content is protected !!