കോഴിക്കോട് : ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം പദ്ധതിയിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെയർടേക്കർ (സ്ത്രീ/പുരുഷൻ) -യോഗ്യത 10-ാംക്ലാസ്, കെയർടേക്കർ ജോലിപരിചയം അഭികാമ്യം.
മാനേജർ, സ്മൈൽ സ്കീം കോഡിനേറ്റർ, ട്യൂട്ടർ തസ്തികകളിലേക്കുള്ള യോഗ്യത എം.എസ്.ഡബ്ല്യു. ഒരുവർഷം അഗതികൾക്കായുള്ള പുനരധിവാസമേഖലയിൽ ജോലിപരിചയവും നിർബന്ധമാണ്. സ്മൈൽ സ്കീം കോഡിനേറ്റർക്ക് കമ്യൂണിറ്റി ഡിവലപ്‌മെന്റ് മേഖലയിൽ കുറഞ്ഞത് രണ്ടുവർഷം ജോലിപരിചയം ഉണ്ടായിരുന്നാലും മതി. കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ എഴുത്തുപരീക്ഷയുണ്ടാവും. അഭിമുഖം 27-ന് 10-ന് ചേവായൂർ ഗവ. ത്വഗ്രോഗാശുപത്രി കാംപസിലെ ഉദയം ഹോമിൽ. ഫോൺ: 9207391138.
UDAYAM PROJECT VACANCY