കൊയിലാണ്ടി:തൊഴിലന്വേഷകർക്കായി കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. നാളെ (ജൂലൈ 15 ന്) രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണിവരെ നഗരസഭ ടൗൺ ഹാളിലാണ് മേള നടക്കുക. തൊഴിൽ മേള കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും.
തൊഴിൽ സഭയുടെ ഭാഗമായി നടത്തുന്ന തൊഴിൽ മേളയിൽ 18 നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് വിവിധ മേഖലകളിലായി ആയിരത്തിൽപരം ഒഴിവുകളിലേക്കായി അവസരമൊരുങ്ങുന്നു. അമ്പതോളം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാരിന്റെ ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും നടത്താം.
Mega job fair tomorrow at Koyilandi