പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. .=
യോഗ്യത:ബിടെക് ബിരുദം (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി), എംസിഎ/എംഎസ്സി ഐടി/എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്.
ഓണറേറിയം മാസം 22,290 രൂപ.
കാലാവധി ഒരു വര്‍ഷം.
പ്രായപരിധി 35.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്ത് ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോം ജില്ലയിലെ ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495-2370379.