കണ്ണൂർ: മലബാർ കാൻസർ സെൻ്ററിൽ (MCC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: റെസിഡെന്റ് സ്റ്റാഫ് നഴ്സ്, ഒഴിവ്: 5, ശമ്പളം: 20,000 രൂപ, യോഗ്യത: ബി.എസ്സി. നഴ്സിങ്/ജി.എൻ.എം/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. പ്രായം: 30 വയസ്സ് കവിയരുത്.
തസ്തിക: റെസിഡെൻ്റ് ഫാർമസിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 15,000 രൂപ
(ഡിപ്ലോമ), 17,000 രൂപ (ബിരുദം). യോഗ്യത: ഡി.ഫാം./ബി.ഫാം. പ്രായം: 30 വയസ്സ് കവിയരുത്.
തസ്തിക: പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ്, ഒഴിവ്: 5, ശമ്പളം: 10,000 രൂപ. യോഗ്യത: പ്ലസ്ടു. പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ (എല്ലാ തസ്തികയ്ക്കും): എം.സി.സി. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്ക ണം. അവസാന തീയതി:
ഫെബ്രുവരി 15 (12 PM).
മറ്റ് തസ്തികകളും ഒഴിവും:
സ്റ്റാഫ് നഴ്സ്-3, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ-2. അപേക്ഷ: എം.സി.സി. വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 15 (12 PM).
അസിസ്റ്റന്റ് ലക്ചറർ -1, വാക്-ഇൻ സ്ഥലം: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫീസ്. തീയതി: ഫെബ്രുവരി 3 (10 AM). വെബ്സൈറ്റ്: mcc.kerala.gov.in.
MCC (MALABAR CANCER CENTRE): 17 Nurse, Lecturer, Technician jobs vacancies