കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന ലാബ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി 825 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത: ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി (ഡിഎംഇ അംഗീകരിച്ചത്).
പ്രായപരിധി: 18-36. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം.