തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഡിസീസ് ബയോളജി, പ്ലാന്റ് സയൻസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമാണിത്. ഗവേഷണ പ്രവർത്തനങ്ങൾ ജനുവരിയിൽ തുടങ്ങും.
കേരള സർവകലാശാല, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, റീജണൽ സെന്റർ ഫോർ ബയോടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ അഫിലിയേഷൻ ഈ സ്ഥാപനത്തിനുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട കേന്ദ്രത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി പിഎച്ച്.ഡി. പൂർത്തിയാക്കണം.
യോഗ്യത: ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയൺമെന്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഇൻഫർമാറ്റിക്‌സ്, ബയോഫിസിക്‌സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) മാസ്റ്റേഴ്‌സ് ബിരുദം വേണം. യോഗ്യതാ പ്രോഗ്രാമിൽ 55 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. അഞ്ചുവർഷം സാധുതയുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വേണം. യു.ജി.സി./സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ഡി.ബി.ടി./ഡി.എസ്.ടി.-ഇൻസ്പയർ/മറ്റേതെങ്കിലും ദേശീയതല സർക്കാർ ഫെലോഷിപ്പ് എന്നിവയിൽ ഒന്ന് ആകാം.
അക്കാദമിക് മികവ്, ദേശീയതല യോഗ്യതാപരീക്ഷാ സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ www.rgcb.res.in വഴി ഡിസംബർ ഒൻപതിന് വൈകീട്ട് 5.30 വരെ നൽകാം.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അഗ്രികൾചറൽ റിസർച് സർവീസിൽ 260 സയന്റിസ്റ്റ്

അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്മെന്റ് ബോർഡ് (ASRB), അഗ്രികൾചറൽ റിസർച് സർവീസിലെ (എആർഎസ്) 260 സയന്റിസ്റ്റ് ഒഴിവിലേക്കുള്ള…