Home റെയിൽവേയിൽ 130000 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേയിൽ 130000 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേയിൽ വിവിധ കാറ്റഗറികളിലായി 130000 ഒഴിവുകൾ; റെയിൽവേയിൽ നോൺടെക്നിക്കൽ പോപ്പുലർ കാറ്റഗറി, പാരാമെഡിക്കൽ സ്റ്റാഫ്, മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറി, ലെവൽ ഒന്ന് തസ്തികകളിലായി  1,30,000 ഒഴിവുണ്ട്. ലെവൽ ഒന്ന് തസ്തികയിൽ ഒരു ലക്ഷവും മറ്റുവിഭാഗങ്ങളിൽ 30,000 ഒഴിവുമാണുള്ളത്.
വിജ്ഞപനം:indicative notice for employment

നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിൽ ജൂനിയർ ക്ലർക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സീനിയർ കെമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്, സീനിയർ ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസി. കം ടൈപിസ്റ്റ്, കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 28-ന് തുടങ്ങും.

പാരാമെഡിക്കൽ വിഭാഗത്തിൽ സ്റ്റാഫ് നേഴ്സ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പക്ടർ, ഫാർമസിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. മാർച്ച് നാലിന് രജിസ്ട്രേഷൻ തുടങ്ങും. മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് കാറ്റഗറിയിൽ സ്റ്റെനോഗ്രാഫർ, ചീഫ് ലോ അസി., ജൂനിയർ ട്രാൻസ്ലേറ്റർ(ഹിന്ദി) തുടങ്ങിയ തസ്തികകളിൽ രജിസ്ട്രേഷൻ മാർച്ച് എട്ടിന് തുടങ്ങും. ലെവൽ ഒന്ന് തസ്തികയിൽ ട്രാക്ക് മെയിന്റനർ ഗ്രേഡ് നാല്, ഹെൽപ്പർ/ അസിസ്റ്റന്റ്(ടെക്നിക്കൽ), അസി. പോയിന്റസ്മാൻ, മറ്റു ഡിപ്പാർട്മെന്റുകളിലെ തസ്തികകൾ എന്നിവയിൽ മാർച്ച് 12-നാണ് രജിസ്ട്രേഷൻ തുടങ്ങുക. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി വിജ്ഞാപനത്തിൽ.

2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചാലേ അപേക്ഷിക്കാവൂ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെയും റിക്രൂട്ട്മെന്റ് കൗൺസിലിന്റെയും website-ൽ (www.rrbthiruvananthapuram.gov.in, www.rrbchennai.gov.in) വിജ്ഞാപനം ലഭിക്കും

Leave a Reply

error: Content is protected !!