ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. 267 ഡിപ്പാർട്ട്മെന്റൽ ഒഴിവുകളടക്കം 1072 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം.
വിജ്ഞാപനം:r0106
എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ.
1. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, റേഡിയോ ആൻഡ് ടി.വി./ ഇലക്ട്രോണിക്സ്/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ/ജനറൽ ഇലക്ട്രോണിക്സ്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു.
2. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, റേഡിയോ ആൻഡ് ടി.വി./ ഇലക്ട്രോണിക്സ്/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്/ഡേറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ/ഇലക്ട്രീഷ്യൻ/ഫിറ്റർ/ഇൻഫോ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/കോമൺ എക്വിപ്മെന്റ് മെയിന്റനൻസ്/കംപ്യൂട്ടർ ഹാർഡ്വേർ/നെറ്റ്വർക്ക് ടെക്നീഷ്യൻ/മെക്കാട്രോണിക്സ്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു. നിർദിഷ്ട ശാരീരിക യോഗ്യത ഇരു തസ്തികകൾക്കും ബാധകമാണ്.
ശാരീരികക്ഷമത
പുരുഷന്മാർ:ഉയരം: 168 സെന്റീമീറ്റർ, നെഞ്ചളവ്: 80-85 സെന്റീമീറ്റർ, ഉയരത്തിനൊത്ത തൂക്കം.
സ്ത്രീകൾ:ഉയരം: 157 സെന്റീമീറ്റർ, നെഞ്ചളവ് ബാധകമല്ല, ഉയരത്തിനൊത്ത തൂക്കം.
പുരുഷൻമാർക്കുള്ള ശാരീരിക ക്ഷമതാ പരിശോധനയിൽ 6.5 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 3.65 മീറ്റർ ലോങ്ജമ്പ്, 1.2 മീറ്റർ ഹൈജമ്പ് എന്നിവയുണ്ടാകും. നാല് മിനിറ്റിൽ 800 മീറ്റർ ഓട്ടം, 9 അടി ലോങ്ജമ്പ്, 3 അടി ഹൈജമ്പ് എന്നിവയാണ് സ്ത്രീകൾക്കുള്ള ശാരീരികക്ഷമതാ പരിശോധനയിലുണ്ടാകുക.
ഒ.എം.ആർ. പരീക്ഷ
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, ഇംഗ്ലീഷിലുള്ള ഡിക്റ്റേഷൻ ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂർ നീളുന്ന ആദ്യഘട്ട ഒ.എം.ആർ. പരീക്ഷയിൽ ഫിസിക്സ്(80) മാർക്ക്, മാത്തമാറ്റിക്സ്(40 മാർക്ക്), കെമിസ്ട്രി (40 മാർക്ക്), ഇംഗ്ലീഷ്, ജി.കെ. (40 മാർക്ക്) എന്നീ വിഷയങ്ങളിൽനിന്നുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. ജൂലായ് 28-നാണ് എഴുത്തു പരീക്ഷ. ഒക്ടോബർ ഒൻപത് മുതൽ നാല് ദിവസങ്ങളിലായി സർട്ടിഫിക്കറ്റ് പരിശോധന, ശാരീരികക്ഷമതാ പരിശോധന എന്നിവ നടക്കും. നവംബർ 24 മുതൽ രണ്ടാംഘട്ടമായ വിവരണാത്മക പരീക്ഷയും 2020 ജനുവരി 30 മുതൽ വൈദ്യപരിശോധനയും നടക്കും.
ശമ്പളം:25,500 – 81,100 രൂപ
പ്രായം:12.06.2019-ന് 18-25 വയസ്സ്
അവസാന തീയതി – ജൂൺ 12
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://bsf.nic.in/en/recruitment.html
Content Highlights: 1072 head constable vacancies in BSF; apply before 12 June