Home കുക്ക് പ്രായോഗിക പരീക്ഷ 22ന്

കുക്ക് പ്രായോഗിക പരീക്ഷ 22ന്

കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിനായി നവംബർ 22 ന് രാവിലെ 11 മണിക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു. വളയം കല്ലുനിര കെഎപി ആറാം ബറ്റാലിയനിൽ വച്ചാണ് പ്രായോഗിക പരീക്ഷയും അഭിമുഖവും.

ദിവസം 675 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. മാസവേതനം പരമാവധി 18, 225 രൂപ. അപേക്ഷ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് എന്നിവ സഹിതം അന്ന് സെലക്ഷൻ ബോർഡ് അംഗങ്ങൾ മുമ്പാകെ എത്തണം.

Leave a Reply

error: Content is protected !!