ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് സീനിയർ റിലേഷൻഷിപ്പ് മാനേജർ, ടെറിട്ടറി ഹെഡ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 100 ഒഴിവുകളുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

തസ്തിക, ഒഴിവുകൾ, സംവരണം എന്ന ക്രമത്തിൽ

1. സീനിയർ റിലേഷൻഷിപ്പ് മാനേജർ-96 (ജനറൽ 40, ഒ.ബി.സി. 26, എസ്.സി. 14, എസ്.ടി. 7, ഇ.ഡബ്ല്യു.എസ്. 9)

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം, പൊതുമേഖലാസ്ഥാപനങ്ങളിലോ സ്വകാര്യമേഖലയിലോ റിലേഷൻഷിപ്പ് മാനേജർ പദവിയിൽ മൂന്നുകൊല്ലത്തെ പ്രവൃത്തിപരിചയം. എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. അഹമ്മദാബാദ്, ആനന്ദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഇന്ദോർ, മുംബൈ, ജലന്ധർ, കോട്ട, ഉദയ്പുർ, കാൻപുർ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

പ്രായം: 01.03.2019-ന് 25-40 വയസ്സ്.

2. ടെറിട്ടറി ഹെഡ്:

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റ് മേഖലയിൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ രണ്ടുവർഷം ടീം ലീഡ് ആയി പ്രവർത്തിച്ചിരിക്കണം. എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

പ്രായം:01.03.2019-ന് 35-40 വയസ്സ്.

രണ്ട് തസ്തികകളിലും എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷത്തെ പ്രായഇളവ് ലഭിക്കും.

അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 600 രൂപ. എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാർക്ക് 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ഇന്റർനെറ്റ് ബാങ്കിങ് മുഖേനെയോ ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ.

അപേക്ഷിക്കേണ്ട വിധം: www.bankofbaroda.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം ഉദ്യോഗാർഥിയുടെ വിശദമായ ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 29

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി…

നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 1500 ഒഴിവുകളിലേക്കാണ് നിയമനം.…

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ

ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)…

കേന്ദ്ര സർവീസിൽ എംടിഎസ് / ഹവൽദാർ ആകാം; 1558 ഒഴിവുകൾ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN) തസ്‌തികകളിലെ 1558 ഒഴിവുകളിലേക്കു…

യൂണിവേഴ്സിറ്റിയിൽ പിആർഒ, ലൈബ്രേറിയൻ ഒഴിവിൽ കരാർ നിയമനം

രാജസ്ഥാനിലെ മഹാരാജാ സൂരജ്മാൽ ബ്രിജ് യൂണിവേഴ്സിറ്റിയിൽ 29 ഒഴിവിൽ കരാർ നിയമനം. വിരമിച്ചവർക്കും അവസരം. ഓഗസ്റ്റ്…