
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ജെ.സി.ഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിക് കാമ്പസിൽ നവംബർ 11 ശനിയാഴ്ച്ച ജോബ് ഫെസ്റ്റ് (ഉദ്യോഗ് 2.0) സംഘടിപ്പിക്കുന്നു. ഐ.ടി, ഹോസ്പിറ്റാലിറ്റി, മാർക്കറ്റിംങ്ങ്, ഇൻഷൂറൻസ്, ഓട്ടോമൊബൈൽ, ടൂറിസം, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലായി എഴുപതോളം പ്രമുഖ കമ്പനികൾ ജോബ് ഫെസ്റ്റിൽ പങ്കെടുക്കും.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 9.30ന് ജെ.ഡി.ടി ഇസ്ലാമിക് കാമ്പസിൽ ഹാജരാകണം.