Home കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക നിയമനങ്ങൾക്കായി ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക നിയമനങ്ങൾക്കായി ഇന്റർവ്യൂ നടത്തുന്നു



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ  അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.
  • മേപ്പയൂർ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, അറബിക്, സാമൂഹിക ശാസ്ത്രം അധ്യാപക അഭിമുഖം  27ന് രാവിലെ 10നും  ഫിസിക്കൽ സയൻസ്, ജീവശാസ്ത്രം, കണക്ക്, യുപിഎസ്എ അഭിമുഖം ഉച്ചയ്ക്ക് ഒന്നിനും ഹൈസ്കൂൾ ഓഫിസിൽ.


Read alsoകോഴിക്കോട് ജില്ലയിലെ അധ്യാപക നിയമനങ്ങൾ

  • കൊയിലാണ്ടി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ (ബോയ്സ് എച്ച്എസ്എസ് ) ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് സീനിയർ ഗെസ്റ്റ് അധ്യാപക തസ്തികകളിലേക്കുള്ള (ഹയർ സെക്കൻഡറി വിഭാഗം) അഭിമുഖം 29 ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
  • ചെറുവണ്ണൂർ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം മലയാളം, അറബിക്, സംസ്കൃതം, ഹിന്ദി, കണക്ക്, യുപി വിഭാഗം അറബിക്, എൽപി വിഭാഗം അറബിക്, യുപിഎസ്ടി, എൽപിഎസ്ടി അധ്യാപക കൂടിക്കാഴ്ച 26നു രാവിലെ 10.30നു നടക്കും.
  • ചാലിയം ∙ ഗവ.ഫിഷറീസ് എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 26നു രാവിലെ 9നു നടക്കും.



  • തലക്കുളത്തൂർ∙ ജിഎംഎൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 27ന് രാവിലെ 10ന് സ്കൂളിൽ.
  • കക്കോടി∙ പടിഞ്ഞാറ്റുംമുറി ഗവ.യു.പി സ്കൂളിൽ എൽപി, യുപി അധ്യാപക ഒഴിവുകളിലേക്കും പ്രീ പ്രൈമറി അധ്യാപക ഒഴിവിലേക്കുമുള്ള കൂടിക്കാഴ്ച 27ന്. എൽപി, യുപി രാവിലെ 10നും പ്രീ പ്രൈമറി ഉച്ചയ്ക്ക് 2നും.
  • കോഴിക്കോട്∙ പാലാട്ട് ഗവ.യുപി സ്കൂളിൽ യുപിഎസ് ടി, പാർട്ട് ടൈം ജൂനിയർ ഹിന്ദി തസ്തികകളിൽ താൽക്കാലിക ഒഴിവ്. അഭിമുഖം 29ന് രാവിലെ 10.30ന്.

Leave a Reply

error: Content is protected !!