കോഴിക്കോട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് ഏഴിന് രാവിലെ10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ (യോഗ്യത : ബി.ടെക്/ഡിപ്ലോമ), ഇലക്ട്രിക്കൽ എഞ്ചിനീയർ (യോഗ്യത: ബി.ടെക്-ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ (യോഗ്യത : ഐ.ടി.ഐ), ബാക്ക് എൻഡ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഓപ്പറേഷൻ മാനേജർ, മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ (യോഗ്യത : ബിരുദം/ബിരുദാനന്തര ബിരുദം) ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യുട്ടീവ്, സെയിൽസ് കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം),
Read also: പ
ആക്സറീസ് ഇൻ ചാർജ്ജ് (യോഗ്യത : ഓട്ടോമൊബൈൽ ഡിപ്ലോമ), റിലേഷൻഷിപ്പ് ഓഫീസർ (യോഗ്യത : പ്ലസ് ടു), ഇൻഷൂറൻസ് അഡ്വൈസർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176
Employment at the Employability Centre