ഇന്ത്യന്‍ ആര്‍മി 59-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്) മെന്‍, 30-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വനിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 189 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
പുരുഷന്മാരുടെ ഒഴിവുകള്‍: സിവില്‍- ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി-40, ആര്‍ക്കിടെക്ചര്‍-2, മെക്കാനിക്കല്‍-21, ഇലക്ട്രിക്കല്‍; ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-14, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് കംപ്യൂട്ടര്‍ ടെക്‌നോളജി-33, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-9, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-6, ടെലികമ്യൂണിക്കേഷന്‍-3, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍-10, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ്-2, മൈക്രോ ഇലക്ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ്-5
എയ്‌റോനോട്ടിക്കല്‍: എയ്‌റോസ്‌പേസ് ഏവിയോണിക്സ്-5, റിമോട്ട് സെന്‍സിങ്-1, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-4, പ്രൊഡക്ഷന്‍-1, ഓട്ടോമൊബൈല്‍-3, ഇന്‍ഡസ്ട്രിയല്‍; ഇന്‍ഡസ്ട്രിയല്‍/മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്സ്-1, ബയോമെഡിക്കല്‍-1, ഫുഡ് ടെക്‌നോളജി-1, അഗ്രിക്കള്‍ച്ചര്‍-1, മെറ്റലര്‍ജിക്കല്‍; മെറ്റലര്‍ജി ആന്‍ഡ് എക്‌സ്പ്ലോസീവ്-1, ഒപ്‌റ്റോ ഇലക്ട്രോണിക്സ്-1, ഫൈബര്‍ ഒപ്റ്റിക്സ്-1, വര്‍ക്ഷോപ്പ് ടെക്‌നോളജി-2, ലേസര്‍ ടെക്‌നോളജി-2, ബയോ ടെക്-1, റബ്ബര്‍ ടെക്‌നോളജി-1, കെമിക്കല്‍ എന്‍ജിനിയറിങ്-1, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനിയറിങ്-1, മൈനിങ്-1.
സ്ത്രീകളുടെ ഒഴിവുകള്‍: സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി-2, ആര്‍ക്കിടെക്ചര്‍-1, മെക്കാനിക്കല്‍-2, ഇലക്ട്രിക്കല്‍; ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-1, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി-3, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-2, എയ്‌റോനോട്ടിക്കല്‍: എയ്‌റോസ്‌പേസ് ഏവിയോണിക്സ്-1, ടെലികമ്യൂണിക്കേഷന്‍; ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍; ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ്-1.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്.
പ്രായപരിധി: 20-27 വയസ്സ്. 2022 ഒക്ടോബര്‍ 1-ാം തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ഒക്ടോബര്‍ 2-നും 2002 ഒക്ടോബര്‍ 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളുമുള്‍പ്പെടെ.
വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in
അവസാന തീയതി: ഏപ്രില്‍ ആറ്