കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കാസ്പിന് കീഴില്‍ ആരോഗ്യമിത്ര തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്.
Read also: സ്റ്റാഫ് നഴ്‌സ് കരാർ നിയമനം
യോഗ്യത: എ.എന്‍.എം, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്, അനസ്‌ത്യേഷ്യനിസ്റ്റ് ടെക്‌നീഷന്‍, റെസ്പിറേറ്ററി ടെക്‌നീഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് ഹാജരാകണം.