സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 157 ഒഴിവിലേക്കു മേയ് 23 വരെ അപേക്ഷിക്കാം. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (137 ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (6), അസിസ്റ്റന്റ് സെക്രട്ടറി (5), സെക്രട്ടറി (5), ടൈപ്പിസ്റ്റ് / ജൂനിയർ ടൈപ്പിസ്റ്റ് (2) എന്നിങ്ങനെയാണ് അവസരം.
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കും.


ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള യോഗ്യത: പത്താം ക്ലാസ് ജയവും ജെഡിസിയും; അല്ലെങ്കിൽ ബികോം (കോ ഓപ്പറേഷൻ); അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയോ (എച്ച്ഡിസി / എച്ച്ഡിസി & ബിഎം / എച്ച്ഡിസിഎം), ജെഡിസിയോ; അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (കോ ഓപ്പറേഷൻ & ബാങ്കിങ്).
കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലേക്ക് കർണാടകയിലെ ജിഡിസി, കേരളത്തിലെ ജെഡിസിക്കു തുല്യമായ യോഗ്യതയാണ്.
മറ്റു തസ്തികകളിലേക്കുള്ള യോഗ്യതാ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ. 
ആറു തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കുക. പ്രായം ഇക്കൊല്ലം ജനുവരി ഒന്നിനു 18-40. അർഹർക്ക് ഇളവ്.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ.
ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് 50 രൂപ വീതം അധികം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ / ഡിഡിയും മതി. അപേക്ഷയും രേഖകളും നേരിട്ടോ തപാലിലോ മേയ് 23നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.



വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം–695 001. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.
CSEB Kerala Recruitment 2023 for 157 posts

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…

ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍; അവസാന തീയതി നാളെ(29)

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് സീനിയർ…

ബിരുദധാരികള്‍ക്ക് വന്‍ അവസരവുമായി ഐ.ഡി.ബി.ഐ: 800 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഐ.ഡി.ബി.ഐ. ബാങ്ക് അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 500…

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

കോഴിക്കോട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് ഏഴിന് രാവിലെ10  മണിക്ക് ജില്ലയിലെ സ്വകാര്യ…

കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക നിയമനങ്ങൾക്കായി ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ  അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. വടകര…