ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബി.എച്ച്.ഇ.എൽ.) എൻജിനീയർ/എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അവസരം. 145 ഒഴിവുകളുണ്ട്. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവ്. എച്ച്.ആർ.-20, ഫിനാൻസ്-25 എന്നിങ്ങനെയാണ് എക്സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവ്.

നോട്ടിഫിക്കേഷൻ:et_2019

യോഗ്യത

എൻജിനീയർ ട്രെയിനി: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് / ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ/ കെമിക്കൽ).

എക്സിക്യുട്ടീവ് ട്രെയിനി:60 ശതമാനം മാർക്കോടെ ബിരുദവും 55 ശതമാനം മാർക്കോടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (പേഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ/ എച്ച്.ആർ.എം.) ദ്വിവത്സര ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും.

എക്സിക്യുട്ടീവ് ട്രെയിനി (ഫിനാൻസ്):ബിരുദവും ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് യോഗ്യതയും.

ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി – മേയ് ആറ്​.
കൂടുതൽ വിവരങ്ങൾക്ക്: https://careers.bhel.in
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:cdn.digialm.com//EForms/configuredHtml/60774

Content Highlights: 145 Engineer/ Executive trainee vacancies in BHEL

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി…

നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 1500 ഒഴിവുകളിലേക്കാണ് നിയമനം.…

ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍; അവസാന തീയതി നാളെ(29)

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് സീനിയർ…

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ

ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)…

കേന്ദ്ര സർവീസിൽ എംടിഎസ് / ഹവൽദാർ ആകാം; 1558 ഒഴിവുകൾ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN) തസ്‌തികകളിലെ 1558 ഒഴിവുകളിലേക്കു…