നീന്തല്‍ പരിശീലകന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നീന്തല്‍ പരിശീലകനെ നിയമിക്കുന്നതിനായി 13-ന് നടത്താന്‍ നിശ്ചയിച്ച വാക് ഇന്‍ ഇന്റര്‍വ്യു 22-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.
പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും എം.എസ് സി. ബയോടെക്‌നോളജി ഡിസംബര്‍ 2022 പരീക്ഷക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. നാലാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. സര്‍വലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും നേരിട്ട് അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 
ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 27-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പൊസിഷല്‍ ലിസ്റ്റ് 

ബി.കോം വൊക്കേഷണല്‍ സ്ട്രീം ഏപ്രില്‍ 2018 പരീക്ഷയുടെയും ബി.കോം. പ്രൊഫഷണല്‍, ബി.ടി.എച്ച്.എം. ഏപ്രില്‍ 2019 പരീക്ഷകളുടെയും പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ് സഹിതം അപേക്ഷിക്കണം.
പരീക്ഷാ ഫലം 

നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. Jപോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാലിക്കറ്റ് സർവകലാശാലാ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ 2024-25 അധ്യയനവർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ജൂൺ ഒന്നിന് വൈകീട്ട്…