ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ലിമിറ്റഡിൽ അപ്രന്റിസാവാൻ അവസരം.വിവിധ മേഖലകൾക്ക് കീഴിലായി 4014 അവസരമുണ്ട്. 22 തസ്തികകളിലായാണ് ഇത്രയും ഒഴിവുകൾ.

ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാനാവും. 12 മാസത്തേക്കാണ് ട്രെയിനിങ്.

വിജ്ഞാപനം:appenticeship1303.pdf

തസ്തികകൾ:

ട്രേഡ് അപ്രന്റീസ്: അക്കൗണ്ടന്റ്, അസിസ്റ്റന്റ്-ഹ്യൂമൺ റിസോഴ്സ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ), ഡ്രോട്ട്സ്മാൻ (സിവിൽ), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്), മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് -ഡീസൽ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്, സർവേയർ, വെൽഡർ,. ടെക്നിഷ്യൻ അപ്രന്റിസസ്: സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ.

യോഗ്യത: ട്രേഡ് അപ്രന്റീസ്: അക്കൗണ്ടന്റിന് കൊമേഴ്സ് ബിരുദം, അസിസ്റ്റന്റ് -ഹ്യൂമൺ റിസോഴ്സസിന് ബി.എ./ബി.ബി.എ.യുമാണ് യോഗ്യത. മറ്റു ട്രേഡുകളിലേക്ക് അപേക്ഷിക്കാൻ അതത് ട്രേഡുകളിൽ നേടിയ ഐ.ടി.ഐ.യാണ് വേണ്ടത്. ലബോറട്ടറി അസിസ്റ്റന്റിന് (കെമിക്കൽ പ്ലാന്റ്) ബി.എസ്സി., പി.സി.എ./ പി.സി.ബി.ക്കാർക്കും അപേക്ഷിക്കാം. ടെക്നിഷ്യൻ അപ്രന്റിസിന് അതത് വിഷയങ്ങളിലുള്ള എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. കുറഞ്ഞത് 45 ശതമാനം മാർക്കോടെ നേടിയതായിരിക്കണം യോഗ്യതകൾ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മതി.

ഓരോ മേഖലയിലെയും അവയ്ക്കുകീഴിൽ വരുന്ന വർക്ക് സെന്ററുകളിലേയും ഒഴിവുകൾ

നോർത്തേൺ:62 (ദെഹ്റാദൂൺ 30, ഒ.വി.എൽ. ഡൽഹി 25, ജോധ്പുർ 7)
മുംബൈ:745 (മുംബൈ 445, ഗോവ 24, ഹസിര 164, ഉരൺ 112)
വെസ്റ്റേൺ: 1588 (കാംബെ 86, വഡോദര 178, അങ്കലേശ്വർ 474, അഹമ്മദാബാദ് 483, മെഹ്സാണ 367)
ഈസ്റ്റേൺ: 769 (ജോർഹട്ട് 95, സിൽചർ 49, നാസിര ല്ക്ക ശിവസാഗർ 625)
സതേൺ: 653 (ചെന്നൈ 68, കാകിനാഡ 51, രാജമൺഡ്രി 306, കാരയ്ക്കൽ 228)
സെൻട്രൽ:197 (അഗർത്തല 149, കൊൽക്കത്ത 48)

പ്രായം:18-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. (നോൺ ക്രിമിലെയർ) വിഭാഗത്തിന് മൂന്നും വർഷത്തെ ഉളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറലൽ 34, ഒ.ബി.സി.-നോൺ ക്രിമിലെയർ 37, എസ്.സി./എസ്.ടി. 39 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. 2019 മാർച്ച് 28 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ഒരാൾക്ക് ഏതെങ്കിലും ഒരു വർക്ക് സെന്ററിലേക്കും ഒരു ട്രേഡിലേക്കുമേ അപേക്ഷിക്കാനാവൂ.

അപേക്ഷിക്കേണ്ട വിധം: രണ്ടു ഘട്ടങ്ങളായാണ് അപേക്ഷസമർപ്പണം. ആദ്യം കേന്ദ്ര ഗവ.ഏജൻസികളുടെ അപ്രന്റിസ് ഓൺലൈൻ പോർട്ടലുകളായ apprenticeshipindia.org, www.apprenticeship.gov.in, portal.mhrdnats.gov.inഎന്നിവയിലൊന്നിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് www.ongcapprentices.co.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. www.ongcindia.comഎന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.

അവസാന തീയതി: മാർച്ച് 28.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ 21 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട്…

മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള…

ജർമ്മനിയിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷിക്കാം

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി…

എൻഎംസി വിജ്ഞാപനം : 50 എംബിബിഎസ് സീറ്റോടെയും മെഡിക്കൽ കോളജ് തുടങ്ങാം

തൃശൂർ: രാജ്യത്ത് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുവദിക്കുന്ന എംബിബിഎസ്…

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ

ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)…