കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ (ട്രയിനി) (കാറ്റഗറി നം. 287/2023)(എന്‍സിഎ-എസ് സി), (കാറ്റഗറി നം.290/2023) (എന്‍സിഎ -മുസ്ലീം) തസ്തികയുടെ നീന്തല്‍ പരീക്ഷയ്ക്കായി പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരീക്ഷ ഡിസംബര്‍ 21 ന് കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് അക്കാദമി, തൃശ്ശൂര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജിന് സമീപം, ഗവ. എഞ്ചിനീയറിംഗ് കോളേജ് പി.ഒ, വിയ്യൂര്‍, തൃശ്ശൂര്‍ – 680 009 കേന്ദ്രത്തില്‍ നടത്തും.

ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചപ്രകാരം നിശ്ചിത സമയത്ത് ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *