തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മേയ് മൂന്നിന് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നടക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജനറൽ നോളേജ്, മെന്റൽഎബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ.

പഠനമാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കും.

ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽനിന്ന്‌ വിജയിക്കുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനത്തിനായി 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ പ്രയോഗിക പരിശീലനം നൽകുന്നതിനുള്ള ആധുനികസൗകര്യങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള നിശ്ചിതവിവരങ്ങൾക്കും അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്: dtekerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്‌സ്‌മെന്റ് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി…

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്, പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പ്ലസ്‌ വൺ മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി…

ഹയർ സെക്കൻഡറി സാമ്പിൾ ചോദ്യങ്ങൾ ഇനി വെബ്സൈറ്റിൽ

തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആർ.ടി) ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool)…

എൻഎംസി വിജ്ഞാപനം : 50 എംബിബിഎസ് സീറ്റോടെയും മെഡിക്കൽ കോളജ് തുടങ്ങാം

തൃശൂർ: രാജ്യത്ത് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) അനുവദിക്കുന്ന എംബിബിഎസ്…

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

കോഴിക്കോട്: കോർപ്പറേഷന്റെ 2023-24  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി യുവതി യുവാക്കൾക്ക്…