തിരുവനന്തപുരം: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കെ ഫോണ്‍, കില, റീബില്‍ഡ് കേരള പദ്ധതി എന്നിവിടങ്ങളിലാണ് അവസരങ്ങള്‍. അസാപ് കേരള മുഖേനയാണ് അപേക്ഷിക്കേണ്ടത്. കെ ഫോണില്‍ ഫീല്‍ഡ് എഞ്ചനീയര്‍ ഇന്റേണ്‍ഷിപ്പിന് 14 ഒഴിവുകളുണ്ട്. പ്രതിമാസം 10,000 രൂപയും യാത്രാ ബത്തയും ലഭിക്കും
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടു വീതം ഒഴിവുകളുമാണുള്ളത്. യോഗ്യത: ബി.ടെക്ക് (ഇലക്ട്രിക്& ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്). കെ ഫോണ്‍ കോര്‍പറേറ്റ് ഓഫീസില്‍ ട്രെയ്‌നീ എഞ്ചിനീയറായി ഏഴു പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരമുണ്ട്. 10000 രൂപയാണ് മാസ പ്രതിഫലം.


Read also

തിരുവനന്തപുരത്ത് നാലും എറണാകുളത്ത് മൂന്നും ഒഴിവുകളുണ്ട്.  യോഗ്യത: ബി.ടെക്ക് (ഇലക്ട്രിക്& ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്). കിലയില്‍ എഞ്ചിനീയറിങ് ഇന്റേണ്‍ ആയി ഒരു ഒഴിവുണ്ട്. മലപ്പുറം ജില്ലയിലാണ് അവസരം. 24,040 രൂപ പ്രതിമാസം പ്രതിഫലം ലഭിക്കും. ബി.ടെക്ക് സിവില്‍ എഞ്ചിനീയറിങാണ് യോഗ്യത.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ തിരുവനന്തപുരത്ത് മൂന്ന് എഞ്ചിനീറയിങ് ഇന്റേണുകളുടെ ഒഴിവുകളുണ്ട്. 15000 രൂപ പ്രതിമാസ പ്രതിഫലം ലഭിക്കും. യോഗ്യത:  എം.ടെക്ക് സ്‌ട്രെക്ചറല്‍ എഞ്ചിനീയറിങ്/ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഞ്ചിനീയറിങ്. അസാപ് കേരളയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്. അവസാന തീയതി: ഒക്ടോബര്‍ 19.  ലിങ്ക്:www.asapkerala.gov.in 


കൂടുതൽ വിവരങ്ങൾക്ക്: 9447715806. രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ അടയക്കണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് യോഗ്യത പരിശോധിച്ച് സ്‌ക്രീനിങ്ങിലൂടെ തിരഞ്ഞെടുക്കും. ഇതിന്റെ ഭാഗമായി എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
paid internship kerala government various departments asap job opportunity salary stipend and more all details here
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ്…

സംസ്ഥാന വിവര – പൊതുജന സമ്പര്‍ക്ക വകുപ്പില്‍ തൊഴില്‍ അവസരം; സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷിക്കാം

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം…

കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ ഉൾപ്പെടെ 33 തസ്തികകളിൽ വിജ്ഞാപനം

തിരുവനന്തപുരം: കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസീയർ ഉൾപ്പെടെ 33…

ഐ ടി ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ: സംസ്കൃത സർവകലാശാലയിൽ നിരവധി ഒഴിവുകൾ, മികച്ച ശമ്പളത്തിൽ ജോലി!

എറണാകുളം:  ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്-ഇൻ-ഇൻറർവ്യു നടത്തുന്നു.…

കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ നൈറ്റ് വാച്ചർ

തിരുവനന്തപുരം :കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ നൈറ്റ് വാച്ചർ ഒഴിവ്. വിമുക്തഭടന്മാർക്കാണ് അവസരം. യോഗ്യത: മലയാളം…