ദില്ലി: ബിരുദധാരികൾക്ക് വമ്പൻ തൊഴിലവസരം ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അപ്രന്റിസ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം എസ്ബിഐ പുറത്തിറക്കി. 6160 തസ്തികകളിലേക്കാണ് നിയമനം. കേരളത്തിൽ 424 ഒഴിവുകളുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം. എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അം​ഗീകൃത സർവ്വകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേടിയ ബിരുദമാണ് യോ​ഗ്യത. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ എഴുത്തുപരീ​ക്ഷ നടക്കും. 
അപേക്ഷിക്കേണ്ടതെങ്ങനെ?
എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/. സന്ദർശിക്കുക. കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
എസ്ബിഐ അപ്രന്റിസ് അപേക്ഷ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
സബ്മിറ്റ് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക.
കോപ്പി സൂക്ഷിക്കുക.
തിരഞ്ഞെടുക്കൽ പ്രക്രിയ
പ്രാദേശിക ഭാഷാ പരീക്ഷയും ഓൺലൈൻ എഴുത്തുപരീക്ഷയും അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. എഴുത്തുപരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് 100 ചോദ്യങ്ങളുണ്ടാകും. പരമാവധി മാർക്ക് 100 ആണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, എഴുത്ത് പരീക്ഷയ്ക്കുള്ള  ചോദ്യങ്ങൾ 13 പ്രാദേശിക ഭാഷകളിൽ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിൽ ചോദ്യങ്ങൾ ലഭ്യമാക്കും.



അപേക്ഷാ ഫീസ്
ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി/ എസ് ടി / പിഡബ്ല്യുബിഡി വിഭാഗം ഉദ്യോഗാർഥികളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് പരിശോധിക്കാം. 

Post: Apprentices
Lastdate 2023 Sep 21
Notification CRPD/AAPR/2023-24/17
Application Link Apply Now
application invited apprentice vacancies state bank of India
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍; അവസാന തീയതി നാളെ(29)

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് സീനിയർ…

ദിവസങ്ങൾ മാത്രം, എസ്ബിഐയിൽ സുവർണാവസരം, മാസം അരലക്ഷം പോക്കറ്റിൽ! നൂറോ ആയിരമോ അല്ല ഒഴിവുകൾ, വിവരങ്ങൾ അറിയാം

ഒരു മികച്ച ജോലിക്കായി കാത്തിരിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മികച്ച അവസരം. ഏതെങ്കിലും വിഷയത്തിൽ…

ബിരുദധാരികള്‍ക്ക് വന്‍ അവസരവുമായി ഐ.ഡി.ബി.ഐ: 800 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഐ.ഡി.ബി.ഐ. ബാങ്ക് അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 500…

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 325 മാനേജര്‍/ ഓഫീസര്‍ ഒഴിവുകള്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികകളിലായി 325 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)-51,…

കല്‍പ്പാക്കം ആണവ ഗവേഷണ കേന്ദ്രത്തില്‍ 130 അപ്രന്റിസ്; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

തമിഴ്നാട് കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ (ഐ.ജി.സി.എ.ആർ.) ട്രേഡ് അപ്രന്റിസാവാൻ അവസരം. വിവിധ…