തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനീയറിങ്, സയന്റിഫിക്, ജനറൽ സബ്-ഓർഡിനേറ്റ് സർവീസുകളിലായി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 224 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

വിജ്ഞാപനം:TNPCB_DOC/Notification

തസ്തിക, യോഗ്യത ശമ്പളം എന്നിവ ചുവടെ.

അസിസ്റ്റന്റ് എൻജിനീയർ (ഒഴിവ്-73): സിവിൽ എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ് ബിരുദം, എൻവയോൺമെന്റൽ എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ്ങിൽ പിജി/എംടെക് എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി/എംടെക് പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽസ്/എംഇ എൻവയോൺമെന്റൽ മാനേജ്മെന്റ്, 37700-119500 രൂപ (ലെവൽ 20).

എൻവയോൺമെന്റൽ സയന്റിസ്റ്റ് (ഒഴിവ്-60): കെമിസ്ട്രി/ബയോളജി/ സുവോളജി/എൻവയോൺമെന്റൽ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടോക്സിക്കോളജി/മൈക്രോബയോളജി/ മറൈൻ ബയോളജി/ബയോ-കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/ബോട്ടണിയിൽ പിജി, 37700-119500 രൂപ (ലെവൽ 20).

അസിസ്റ്റന്റ്-ജൂനിയർ അസിസ്റ്റന്റ് (ഒഴിവ്-36): ബിരുദ ജയം, കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (കുറഞ്ഞത് ആറ് മാസ കാലാവധി), 19500-62000 രൂപ (ലെവൽ 8).

ടൈപ്പിസ്റ്റ് (ഒഴിവ്-55): ബിരുദ ജയം, ഇംഗ്ലിഷിലും തമിഴിലും ടൈപ്പ്റൈറ്റിങ് ഹയർ ഗ്രേഡിൽ ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ ജയം, കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (കുറഞ്ഞത് ആറ് മാസ കാലാവധി), 19500-62000 രൂപ (ലെവൽ 8).

അപേക്ഷകർക്ക് തമിഴ് ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. അപേക്ഷകർ എസ്എസ്എൽസി/പ്ലസ്ടു/ബിരുദ തലത്തിൽ തമിഴ് ഭാഷ പഠിച്ചിരിക്കണം അല്ലെങ്കിൽ പ്രൊബേഷൻ കാലാവധിക്കുള്ളിൽ തമിഴ്നാട് പിഎസ്‌സി നടത്തുന്ന തമിഴ് ഭാഷാ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 18-30 വയസ്.

വിശദവിവരങ്ങൾക്ക്: www.tnpcb.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 23.

Leave a Reply

Your email address will not be published. Required fields are marked *