Home ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 490 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 490 അപ്രന്റിസ്



ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിനു കീഴിൽ കേരള, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 490 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. കേരളത്തിൽ 80 ഒഴിവുണ്ട്. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ട്രേഡുകളും യോഗ്യതയും:
  • ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
  • ടെക്നീഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ.
  • ട്രേഡ് അപ്രന്റിസ് (അക്കൗണ്ട്സ് എക്സിക്യൂട്ടീവ്/ഗ്രാജ്വേറ്റ് അപ്രന്റിസ്): 50% മാർക്കോടെ ഏതെങ്കിലും ബിരുദം.
  • പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി.
  • പ്രായം: 18–24. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.
  • സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. www.iocl.com

Leave a Reply

error: Content is protected !!