തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ‘ഈ ഓണം വരും തലമുറയ്ക്ക് ‘ എന്ന പേരിൽ ഓണാശംസ കാർഡ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്  സ്‌കൂളുകളിലെ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് കാർഡുകൾ നിർമിക്കേണ്ടത്. 
സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയും ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5,000, 3,000, 2,000 രൂപയും സമ്മാനമായി ലഭിക്കും. പ്രകൃതി സൗഹൃദ സഞ്ചി പ്രോത്സാഹന സമ്മാനമായും ലഭിക്കും. താൽപ്പര്യമുള്ളവർ ഓണാശംസ കാർഡ് തയാറാക്കി രക്ഷിതാവിന്റെ ഒപ്പ് സഹിതം, ഓണാവധിക്കു ശേഷം വരുന്ന ആദ്യ പ്രവൃത്തിദിവസം സ്‌കൂളുകളിൽ ഏൽപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012673457.
Attention students  Participate in the Onam competition and win prizes 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും സർക്കാർ /സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക്…