Home പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു



കേരള പി എസ് സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു.
  • ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം:  അസിസ്റ്റന്റ് എഞ്ചിനിയര്‍/ ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍ വകുപ്പ്), ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍,  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ജിയോഗ്രഫി, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമറ്റിക്‌സ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (ജനറല്‍ കാറ്റഗറി), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (സൊസൈറ്റി കാറ്റഗറി), അസിസ്റ്റന്റ് മാനേജര്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II കേരള ജല അതോറിറ്റി, മോള്‍ഡര്‍, കേരള സംസ്ഥാന ജലഗതാഗത വകുപ്പ്,  അസിസ്റ്റന്റ് / കാഷ്യര്‍/ കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍ (ജനറല്‍ കാറ്റഗറി),  അസിസ്റ്റന്റ് / കാഷ്യര്‍/ കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന്‍ (സൊസൈറ്റി കാറ്റഗറി) , ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (സ്ത്രീ) ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐഎം)
  • ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലം: ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ഹോമിയോപ്പതി,  കാവടി , വകുപ്പ് വനം വന്യജീവി വകുപ്പ്,
  • സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം: ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നു മാത്രം) കേരള ജല അതോറിറ്റി
  • സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം : ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം) ആരോഗ്യ വകുപ്പ്
  • എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം ഒന്നാം എന്‍.സി.എ വിജ്ഞാപനം: പ്യൂണ്‍ വാച്ചമാന്‍ (കെഎസ്എഫ് ലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം

  •  രണ്ടാം എന്‍.സി.എ വിജ്ഞാപനം (സൊസൈറ്റി വിഭാഗം): സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് II കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്  
  • ഒന്നാം എന്‍.സി.എ വിജ്ഞാപനം: നഴ്‌സ് ഗ്രേഡ് II (ആയുര്‍വ്വേദം) ഭാരതീയ ചികിത്സാ വകുപ്പ്
  • നാലാം എന്‍.സി.എ വിജ്ഞാപനം: ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ഹോമിയോപ്പതി
  • ആറാം എന്‍.സി.എ വിജ്ഞാപനം: ഡ്രൈവര്‍ ഗ്രേഡ് II ഹെവി ഡ്രൈവിംഗ് ലൈസന്‍സ് (വിമുക്തഭടന്‍മാര്‍ക്ക് മാത്രം) എന്‍സിസി/ സൈനികക്ഷേമ വകുപ്പ്



അപേക്ഷ അയക്കേണ്ട മേല്‍വിലാസം thulasi.psc.kerala.gov.in. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15/06/2023 ലെ അസാധാരണ ഗസറ്റിലും15/06/2023 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജുലൈ 19 ന് അർധരാത്രി 12 മണി വരെ.
kerala PSC has issued notification for various posts

Leave a Reply

error: Content is protected !!