Home പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെലോ: വാക്ക് ഇൻ ഇന്റർവ്യൂ 16-ന്

പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെലോ: വാക്ക് ഇൻ ഇന്റർവ്യൂ 16-ന്

തിരുവനന്തപുരം:പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു.  എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുമാണ് യോഗ്യത.  പ്രതിമാസം 29200 രൂപ വേതനം ലഭിക്കും.  പ്രായപരിധി 25-35 വയസ്സ്.

ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങൾ സഹിതം ഈ മാസം 16 ന് രാവിലെ 11 മണിക്ക് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ നാലാംനിലയിലുള്ള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.  കൂടുതൽ വിവരങ്ങൾക്ക്: www.envt.kerala.gov.in.

Leave a Reply

error: Content is protected !!