ന്യൂഡൽഹി:ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 14,033 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. നോട്ടിഫിക്കേഷന്‍ നമ്പര്‍: 03/2018.

2015-ന് ശേഷം ആദ്യമായാണ് ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി രണ്ട് മുതല്‍ 31 വരെ അതാത് ആര്‍.ആര്‍.ബി വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി അഞ്ച് വരെ ഫീസ് അടയ്ക്കാം.

തസ്തികകളും ഒഴിവുകളും

  ജൂനിയര്‍ എഞ്ചിനീയര്‍ – 13,304

  ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി) – 49

  ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് – 456

  കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് – 494

ഓരോ മേഖലയിലേയും ആര്‍.ആര്‍.ബികള്‍ക്ക് കീഴില്‍ ഒഴിവുള്ള പോസ്റ്റുകളുടെ എണ്ണം പട്ടിക തിരിച്ച് നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുണ്ട്.

യോഗ്യത 

  ജൂനിയര്‍ എഞ്ചിനീയര്‍ – ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ/ ബി.ടെക്

  ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി) – പിജിഡിസിഎ, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബിടെക് ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്

  ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് – ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ

  കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് – 45 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും സയന്‍സ് വിഷയത്തിലുള്ള ബിരുദം. ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം.

  പ്രായം: 01/01/2019ന് 18നും 33നും മധ്യേ

  ശമ്പളം: 35,400 രൂപ (ഏഴാം ശമ്പള കമ്മീഷന്റെ ആറാം ലെവല്‍ പ്രകാരമുള്ളത്). മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.

  പരീക്ഷ: രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുമുണ്ടാകും. ഇതിന് പുറമേ വൈദ്യ പരിശോധനയുമുണ്ടാകും.

  അപേക്ഷാ ഫീസ്: 500 രൂപ. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന മുറയ്ക്ക് 400 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നല്‍കും (ബാങ്ക് ചാര്‍ജ് ഈടാക്കും).  എസ്.സി, എസ്.ടി, വനിതാ, ട്രാന്‍സ്‌ജെന്‍ഡര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, മറ്റ് സംവരണ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് 250 രൂപ. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്ന മുറയ്ക്ക് മുഴുവന്‍ തുകയും തിരികെ ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: http://www.rrbcdg.gov.in

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റെയിൽവേയിൽ 9144 ടെക്നിഷ്യൻ ഒഴിവുകൾ

9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽവേ റിക്രൂട്‌മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278…

റെയില്‍വേയില്‍ 1,03,769 ലെവല്‍ വണ്‍ ഒഴിവുകള്‍; ഏപ്രില്‍ 12 വരെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ ലെവൽവൺ (പഴയ ഗ്രൂപ്പ് ഡി കാറ്റഗറി) തസ്തികയിലേക്ക് അപേക്ഷിക്കാം. 1,03,769 ഒഴിവുകളുണ്ട്. ദക്ഷിണ…

പത്താം ക്ലാസിൽ സെക്കൻഡ്ക്ലാസുണ്ടോ..?; വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം, 2521 ഒഴിവുകൾ

ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവ്. അപേക്ഷ: ഡിസംബർ 17 വരെ.…

റെയിൽവേ ഗ്രൂപ്പ് ഡി: ഇനി പത്താംക്ലാസുകാർക്കും അപേക്ഷിക്കാം

തിരുവനന്തപുരം:റെയിൽവേ ഗ്രൂപ്പ് ഡി (ലെവൽ ഒന്ന്) നിയമനങ്ങൾക്ക് ഇനി പത്താംക്ലാസുകാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന്…

റെയിൽവേയിൽ 130000 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേയിൽ വിവിധ കാറ്റഗറികളിലായി 130000 ഒഴിവുകൾ; റെയിൽവേയിൽ നോൺടെക്നിക്കൽ പോപ്പുലർ കാറ്റഗറി, പാരാമെഡിക്കൽ സ്റ്റാഫ്, മിനിസ്റ്റീരിയൽ…