Home സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരാണോ ? ഇപ്പോള്‍ പരിശോധിക്കാം ; എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ?

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരാണോ ? ഇപ്പോള്‍ പരിശോധിക്കാം ; എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ?

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായത്.

അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പാക്കണം. പരാതി, തെറ്റു തിരുത്തൽ എന്നിവയ്ക്ക് മെയിൽ statemeritscholarship@gmail.com അല്ലെങ്കിൽ ഫോൺ 944678030 മുഖേന ജനുവരി 4 ന് വൈകിട്ട് 5നു മുമ്പായി അറിയിക്കണം.

ഇതു കൂടാതെ, പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു അടിസ്ഥാന യോഗ്യത.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റുകൾ അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കന്ന വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0484 2623304 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

how to know you are eligible for State Merit Scholarship check now

Leave a Reply

error: Content is protected !!