സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്. ഇതില്‍ 37 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചതാണ്. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നോട്ടിഫിക്കേഷൻ: (Recruitment of Head Constable/Ministerial in CISF-2019 for direct candidate and HC/Min (LDCE) -2019 for Departmental (CISF) Candidates of CISF)

  യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം.

  പ്രായം: 20-02-2019ന് 18നും 25നും മധ്യേ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. 
  ശമ്പളം:25,500-81100 രൂപ.
  ശാരീരികയോഗ്യത (പുരുഷന്‍മാര്‍ക്ക്):ഉയരം 165 സെ.മീ., നെഞ്ചളവ് 77-82 സെ.മീ., എസ്.ടി. വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ.മീ., നെഞ്ചളവ് 76-81 സെ.മീ.
  സ്ത്രീകള്‍ക്ക്: ഉയരം 155 സെ.മീ., നെഞ്ചളവ് ബാധകമല്ല. എസ്.ടിക്കാരായ സ്ത്രീകള്‍ക്ക് ഉയരം 150 സെന്റിമീറ്റര്‍ മതി.
  അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ചശക്തി വേണം. വര്‍ണ്ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, വെരിക്കോസ് വെയിന്‍, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല.

ആദ്യം ഉയരം,തൂക്കം, നെഞ്ചളവ് പരിശോധനയ്ക്ക് വിധേയരാക്കും. തുടര്‍ന്ന് എഴുത്തുപരീക്ഷ നടക്കും. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ നോളേജ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള നൂറുമാര്‍ക്കുളള ചോദ്യങ്ങളാണ് രണ്ടുമണിക്കൂര്‍ നേരത്തെ പരീക്ഷയിലുണ്ടാകുക. പരീക്ഷയില്‍ ജയിക്കുന്നവരെ സ്‌കില്‍ ടെസ്റ്റിന് ക്ഷണിക്കും. മിനുട്ടില്‍ 30 വാക്കുകളുടെ ഇംഗ്ലീഷ് ടൈപ്പിങ് വേഗമുള്ളവര്‍ക്കേ പരീക്ഷയില്‍ വിജയിക്കാനാവൂ. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ക്ഷണിക്കും. ഇതിലും വിജയിക്കുന്നവര്‍ അന്തിമപട്ടികയില്‍ ഇടം പിടിക്കും.

  അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ. ചലാന്‍ വഴിയോ നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ വേണം ഫീസ് അടയ്ക്കാന്‍.

  അപേക്ഷിക്കേണ്ട വിധം: www.cisf.gov.in എന്ന വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനം വിശദമായി വായിച്ചുമനസിലാക്കിയ ശേഷം https://cisfrectt.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ ചെന്നൈയിലുള്ള സൗത്ത് സോണ്‍ സി.ഐ.എസ്.എഫ്. ഡി.ഐ.ജി. ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് അപേക്ഷിക്കേണ്ടത്. അതിലേക്കുള്ള ലിങ്ക് വെബ്സൈറ്റിലുണ്ടാകും. ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പ്രൊവിഷനല്‍ ഐ.ഡിയും പാസ്വേഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്ലോഡ് ചെയ്യണം. അതിന് ശേഷം എസ്.ബി.ഐ. ചലാന്‍ വഴിയോ ഓണ്‍ലൈന്‍ ആയോ ഫീസ് അടച്ച് അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കാം.

  പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുക്ക് പ്രായോഗിക പരീക്ഷ 22ന്

കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിനായി നവംബർ 22 ന്…

നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300

നാവികസേന 2023 മേയ് ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 1500 ഒഴിവുകളിലേക്കാണ് നിയമനം.…

ബി.എസ്.എഫില്‍ 1072 ഹെഡ് കോണ്‍സ്റ്റബിള്‍: ശമ്പളം 25,500 – 81,100 രൂപ

ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.)…