
കൊച്ചി:കൊച്ചിയിലെ നാളികേര വികസന ബോർഡ് 77 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
Read also: പത്താം ക്ലാസിൽ സെക്കൻഡ്ക്ലാസുണ്ടോ..?; വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം, 2521 ഒഴിവുകൾ
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
- ഡപ്യൂട്ടി ഡയറക്ടർ (ഡവലപ്മെന്റ്): ഹോർട്ടികൾചർ/അഗ്രികൾചർ/പ്ലാന്റ് സയൻസസിൽ പിജി, 5–7 വർഷ പരിചയം, 40, 67,700–2,08,700.
- ഡപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്): എംബിഎ (മാർക്കറ്റിങ് സ്പെഷലൈസേഷൻ) അല്ലെങ്കിൽ പിജി (അഗ്രികൾചർ/ഹോർട്ടികൾചർ), മാർക്കറ്റിങ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 7 വർഷ പരിചയം, 40, 67,700–2,08,700.
- അസിസ്റ്റന്റ് ഡയറക്ടർ (ഡവലപ്മെന്റ്): ഹോർട്ടികൾചർ/അഗ്രികൾചർ/പ്ലാന്റ് സയൻസിൽ പിജി, 3–5 വർഷ പരിചയം, 35, 56,100–1,77,500.
- അസിസ്റ്റന്റ് ഡയറക്ടർ (ഫോറിൻ ട്രേഡ്): എംബിഎ (ഇന്റർനാഷനൽ ബിസിനസ്/ഫോറിൻ ട്രേഡ്/എക്സ്പോർട് പ്രമോഷൻ സ്പെഷലൈസേഷൻ) അല്ലെങ്കിൽ ബിരുദം, ഇന്റർനാഷനൽ ബിസിനസ്/എക്സ്പോർട് പ്രമോഷൻ/ഫോറിൻ ട്രേഡിൽ പിജി ഡിപ്ലോമ, 5 വർഷ പരിചയം, 35, 56,100–1,77,500.
- അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിങ്): എംബിഎ (മാർക്കറ്റിങ് സ്പെഷലൈസേഷൻ) അല്ലെങ്കിൽ പിജി (അഗ്രികൾചർ/ ഹോർട്ടികൾചർ), മാർക്കറ്റിങ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ, 5 വർഷ പരിചയം, 35, 56,100–1,77,500.
- സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ: പിജി (സ്റ്റാറ്റിസ്റ്റിക്സ്/അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്), 5 വർഷ പരിചയം, 30, 44,900–1,42,400.
- ഡവലപ്മെന്റ് ഓഫിസർ: ബിരുദം (അഗ്രികൾചർ/ഹോർട്ടികൾചർ), 2 വർഷ പരിചയം., 30, 44,900–1,42,400.
- ഡവലപ്മെന്റ് ഓഫിസർ (ടെക്നോളജി): ബിടെക് (ഫുഡ് പ്രോസസിങ്/ഫുഡ് ടെക്നോളജി) അല്ലെങ്കിൽ പിജി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, 2 വർഷ പരിചയം, 30, 44,900–1,42,400.
- ഡവലപ്മെന്റ് ഓഫിസർ (ട്രെയിനിങ്): ബിരുദം (അഗ്രികൾചർ/ഹോർട്ടികൾചർ)/ബിടെക് (അഗ്രികൾചറൽ എൻജിനീയറിങ്/ഫുഡ് പ്രോസസിങ് എൻജിനീയറിങ്), പിജി (ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ), 2 വർഷ പരിചയം, 30, 44,900–1,42,400.
- മാർക്കറ്റ് പ്രമോഷൻ ഓഫിസർ: എംബിഎ (മാർക്കറ്റിങ് സ്പെഷലൈസേഷൻ) അല്ലെങ്കിൽ പിജി (അഗ്രികൾചർ/ ഹോർട്ടികൾചർ), പിജി ഡിപ്ലോമ (മാർക്കറ്റിങ് മാനേജ്മെന്റ്), 2 വർഷ പരിചയം, 30, 44,900–1,42,400.
- മാസ് മീഡിയ ഓഫിസർ: പിജി (ജേണലിസം) അല്ലെങ്കിൽ ബിരുദം, പിജി ബിരുദം/ഡിപ്ലോമ ഇൻ ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർഡൈസിങ്, 5 വർഷ പരിചയം, 30, 44,900–1,42,400
- സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ: പിജി (അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്), 30, 35,400–1,12, 400.
- സബ് എഡിറ്റർ: സയൻസ് ബിരുദം (അഗ്രികൾചർ/ ഹോർട്ടികൾചർ/ അനുബന്ധ വിഷയങ്ങൾ മുൻഗണന), പിജി ഡിപ്ലോമ (ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർഡൈസിങ്), 2 വർഷ പരിചയം, 30, 35,400–1,12, 400.
- കെമിസ്റ്റ്: കെമിസ്ട്രിയിൽ പിജി, 30, 35,400–1,12, 400.
- സ്റ്റെനോഗ്രഫർ: ബിരുദം, ഷോർട്ട‌്ഹാൻഡിൽ മിനിറ്റിൽ 120 വാക്കും ടൈപ്പിങ്ങിൽ മിനിറ്റിൽ 45 വാക്കും വേഗം, 30, 35,400–1,12, 400.
- ഓഡിറ്റർ: കൊമേഴ്സിൽ പിജി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷാ ജയം, 5 വർഷ പരിചയം, 30, 35,400–1,12, 400.
- പ്രോഗ്രാമർ: സയൻസ് ബിരുദം, എംസിഎ അല്ലെങ്കിൽ ബിരുദം (കംപ്യൂട്ടർ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഐടി), 2 വർഷ പരിചയം, 30, 35,400–1, 12, 400.
- ഫുഡ് ടെക്നോളജിസ്റ്റ്: പിജി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ അല്ലെങ്കിൽ ബിടെക് ഫുഡ് പ്രോസസിങ് അല്ലെങ്കിൽ ബിരുദം (ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ), പിജി ഡിപ്ലോമ ഇൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, 2 വർഷ പരിചയം, 30, 35,400–1, 12, 400.
- മൈക്രോബയോളജിസ്റ്റ്: പിജി മൈക്രോബയോളജി, 30, 35,400–1, 12, 400.
- കണ്ടന്റ് റൈറ്റർ കം ജേണലിസ്റ്റ്: പിജി ജേണലിസം അല്ലെങ്കിൽ ബിരുദം, പിജി ബിരുദം/ഡിപ്ലോമ ഇൻ ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർഡൈസിങ്, 2 വർഷ പരിചയം, 30, 35,400–1, 12, 400.
- ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദം, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം, 2 വർഷ പരിചയം, 30, 35,400–1, 12, 400.
- ടെക്നിക്കൽ അസിസ്റ്റന്റ്: എംബിഎ (മാർക്കറ്റിങ്/ഇന്റർനാഷനൽ ബിസിനസ്/ഫോറിൻ ട്രേഡ് സ്പെഷലൈസേഷൻ), ബിരുദം, പിജി ഡിപ്ലോമ (മാർക്കറ്റിങ് മാനേജ്മെന്റ്/ഇന്റർനാഷനൽ ബിസിനസ്/എക്സ്പോർട് പ്രമോഷൻ/ഫോറിൻ ട്രേഡ്), 30, 35,400–1,12, 400.
- ഫീൽഡ് ഓഫിസർ: പ്ലസ് ടു സയൻസ് ജയം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഗ്രികൾചർ/ഹോർട്ടികൾചർ, 27, 25,500–81,100.
- ജൂനിയർ സ്റ്റെനോഗ്രഫർ: ബിരുദം, സ്റ്റെനോഗ്രഫിയിൽ പ്രാവീണ്യം, 27, 25,500–81,100.
- ഹിന്ദി ടൈപ്പിസ്റ്റ്: പ്ലസ് ടു ജയം, ഹിന്ദിയിൽ മിനിറ്റിൽ 30വാക്കു ടൈപ്പിങ് വേഗം (കംപ്യൂട്ടറിൽ), 27, 19,900–63,200.
- ലോവർ ഡിവിഷൻ ക്ലാർക്ക്: പ്ലസ് ടു ജയം, ഇംഗ്ലിഷിൽ മിനിറ്റിൽ 35 വാക്കും അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും ടൈപ്പിങ് വേഗം (കംപ്യൂട്ടറിൽ), 27, 19,900–63,200.
- ലാബ് അസിസ്റ്റന്റ്: പ്ലസ് ടു സയൻസ് ജയം, ലാബ് ടെക്നീഷ്യനിൽ സർട്ടിഫിക്കറ്റ് കോഴ്സ്, 27, 19,900–63,200.
ഫീസ്: 300. എസ്ബിഐ കലക്ട് മുഖേന ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾക്ക് ഫീസില്ല.
വിവരങ്ങൾ recruit.coconutboard.gov.in ൽ പ്രസിദ്ധീകരിക്കും.
Coconut Development Board Recruitment 2022