തിരുവനന്തപുരം:കേരള സർക്കാരിന്റെ റെസ്പോൻസിബിൾ ടൂറിസം മിഷനിൽ മിഷൻ കോ‐ ഓർഡിനേറ്റർ (എൻവയോൺമെന്റൽ) 01, ഡിസ്ട്രിക്ട് മിഷൻ കോ‐ഓർഡിനേറ്റർ 04, എക്സിക്യൂട്ടീവ് അസി. 01 എന്നിങ്ങനെ ഒഴിവുണ്ട്.

മിഷൻ കോ‐ ഓർഡിനേറ്റർ

യോഗ്യത: ഇക്കണോമിക്സ്/സോഷ്യൽ സയൻസ്/ടൂറിസം/ഗാന്ധിയൻ സ്റ്റഡീസ്/റൂറൽ ഡവലപ്മെന്റ്/സോഷ്യൽ വർക്ക്/എൻവയോൺമെന്റൽ സയൻസ്/ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയിലേതെങ്കിലുമൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. ഉത്തരവാദിത്ത ടൂറിസം/സാമൂഹ്യശാക്തീകരണം/സാമ്പത്തിക വികസനപ്രോജക്ടുകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം: 50.

ഡിസ്ട്രിക്ട് മിഷൻ കോ‐ഓർഡിനേറ്റർ

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം, ഉത്തരവാദിത്ത ടൂറിസത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഇക്കണോമിക്സ്/ഹിസ്റ്ററി/ ടൂറിസം/ ഗാന്ധിയൻ സ്റ്റഡീസ്/റൂറൽ ഡവലപ്മെന്റ്/സോഷ്യൽ വർക്ക്/പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, സാമൂഹ്യശാക്തീകരണത്തിൽ ഒരുവർഷത്തെ പരിചയം.
ഉയർന്ന പ്രായം: 50.

എക്സിക്യൂട്ടീവ് അസി. (ഒഴിവ്: 1)

യോഗ്യത  60 ശതമാനം മാർക്കോടെ എംഎ ടൂറിസം മാനേജ്മെന്റ്/എംടിഎ/എംഎസ്ഡബ്ല്യു. തൊഴിൽ പരിചയം അഭികാമ്യം
ഉയർന്ന പ്രായം: 50.

അവസാന തിയതി: ഫെബ്രുവരി 11 വൈകിട്ട് അഞ്ച്. വിശദവിവരത്തിന്: https://www.keralatourism.org/responsible-tourism/careers

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന…

സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലായി 157 ഒഴിവുകൾ

സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 157 ഒഴിവിലേക്കു മേയ് 23 വരെ അപേക്ഷിക്കാം.…

സബ് എഡിറ്റര്‍, വീഡിയോ പ്രൊഡ്യൂസര്‍, ക്യാമറാമാന്‍; ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അവസരങ്ങള്‍!

1. സബ് എഡിറ്റര്‍ യോഗ്യത: ബിരുദം, ജേണലിസം.  ഏതെങ്കിലും മാധ്യമത്തില്‍ 2-4 വര്‍ഷം പ്രവൃത്തിപരിചയം.  ഒരു…