Home മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ ഒഴിവ്

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ ഒഴിവ്



പാലക്കാട്: പാലക്കാട് ജില്ലയിലെ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍, അസിസ്റ്റന്റ് മൈന്‍സ് മാനേജര്‍ തസ്തികകളില്‍ താത്കാലിക ഒഴിവ്. 


Read also

മൈനിങില്‍ ഡിഗ്രിയും മൈന്‍സ് മാനേജേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സിയിൽ ഫസ്റ്റ് ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെക്കാനൈസ്ഡ് ഓപ്പണ്‍ കാസ്റ്റ് മൈന്‍സില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ശമ്പളം-80,000. പ്രായപരിധി -18-41. മൈനിങില്‍ ഡിഗ്രിയും സെക്കന്റ് ക്ലാസ്സ് മൈന്‍സ് മാനേജേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സി ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മൈന്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മെക്കാനൈസ്ഡ് ഓപ്പണ്‍ കാസ്റ്റ് മൈന്‍സില്‍ കുറഞ്ഞത് 3 വര്‍ഷം പ്രവര്‍ത്തി പരിചയം വേണം. ശമ്പളം-60,000. പ്രായ പരിധി-18-41. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 7 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2376179
Vacancy in Malabar Cements Ltd

Leave a Reply

error: Content is protected !!