![]() |
JIPMER പുതുച്ചേരി |
പുതുച്ചേരി:പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 70 ഒഴിവുകളുണ്ട്. പരസ്യ നമ്പര്‍: Admn-I/DR/1(2)/2018
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍- പോസ്റ്റ് കോഡ് 142018
ശമ്പളം: 9300-34800 രൂപ
യോഗ്യത: ഹിന്ദി/ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ്/ ഹിന്ദി ഒരു വിഷയമായോ പരീക്ഷാമാധ്യമമയോ തിരഞ്ഞെടുത്തിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം, ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായോ പരീക്ഷാമാധ്യമമയോ തിരഞ്ഞെടുത്തിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പെടുന്ന ബിരുദം, ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ വിവര്‍ത്തനത്തില്‍ ഗവണ്‍മെന്റ് സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 കവിയരുത്.
ടെക്നിക്കല്‍ അസിസ്റ്റന്റ് (ന്യൂക്ലിയര്‍ മെഡിസിന്‍)- പോസ്റ്റ് കോഡ് 212018
ശമ്പളം: 9300-34800 രൂപ
യോഗ്യത: ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിയില്‍ ബിരുദം അല്ലെങ്കില്‍ ഫിസിക്സ്/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ലൈഫ് സയന്‍സില്‍ ബിരുദവും മെഡിക്കല്‍ റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്നോളജിയില്‍ രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമയും.
പ്രായം: 35 കവിയരുത്.
ടെക്നിക്കല്‍ അസിസ്റ്റന്റ് (യൂറോളജി)- പോസ്റ്റ് കോഡ് 222018
ശമ്പളം: 9300-34800 രൂപ
യോഗ്യത: മെഡിക്കല്‍ റേഡിയേഷന്‍ ടെക്നോളജിയില്‍ ബിരുദം, യൂറോളജി വകുപ്പില്‍ അള്‍ട്രാ സൗണ്ട് ആന്‍ഡ് C-arm ഇമേജ് ഇന്റന്‍സിഫയര്‍ മെഷിനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ യൂറോളജി അനുബന്ധ വിഷയത്തില്‍ ബിരുദം/തത്തുല്യം, യൂറോളജി വകുപ്പില്‍ അള്‍ട്രാ സൗണ്ട് ആന്‍ഡ് C-arm ഇമേജ് ഇന്റന്‍സിഫയര്‍ മെഷിനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 കവിയരുത്.
നഴ്സിങ് ഓഫീസര്‍- പോസ്റ്റ് കോഡ് 372018
ശമ്പളം: 9300-34800 രൂപ
യോഗ്യത: ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ബിരുദം/ഡിപ്ലോമ, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.
പ്രായം: 35 കവിയരുത്.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II- പോസ്റ്റ് കോഡ് 362018
ശമ്പളം: 5200-20200 രൂപ
യോഗ്യത: പ്ലസ്ടു/തത്തുല്യം. മിനിറ്റില്‍ 80 വാക്ക് എന്നരീതിയില്‍ 10 മിനിറ്റ് ഡിക്ടേഷന്‍. മാന്വല്‍ ടൈപ്പ് റൈറ്ററില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 65 (കംപ്യൂട്ടറില്‍ 50) ട്രാന്‍സ്‌ക്രിപ്ഷന്‍.
പ്രായം: 27 കവിയരുത്.
എം.ടി.എസ്. കോബ്ലര്‍- പോസ്റ്റ് കോഡ് 382018
ശമ്പളം: 5200-20200 രൂപ
യോഗ്യത: എസ്.എസ്.എല്‍. സി./തത്തുല്യം. കോബ്ലര്‍ ട്രേഡില്‍ പരിചയം.
പ്രായം: 27 കവിയരുത്.
അപേക്ഷ: www.jipmer.puducherry.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.