Home ദിവസങ്ങൾ മാത്രം, എസ്ബിഐയിൽ സുവർണാവസരം, മാസം അരലക്ഷം പോക്കറ്റിൽ! നൂറോ ആയിരമോ അല്ല ഒഴിവുകൾ, വിവരങ്ങൾ അറിയാം

ദിവസങ്ങൾ മാത്രം, എസ്ബിഐയിൽ സുവർണാവസരം, മാസം അരലക്ഷം പോക്കറ്റിൽ! നൂറോ ആയിരമോ അല്ല ഒഴിവുകൾ, വിവരങ്ങൾ അറിയാം



ഒരു മികച്ച ജോലിക്കായി കാത്തിരിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മികച്ച അവസരം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് എസ് ബി ഐയിൽ ജൂനിയർ അസോസിയേറ്റ് അഥവാ ക്ലർക്ക് ആയി അവസരമുള്ളത്. എസ് ബി ഐയുടെ 2023 ലെ ജൂനിയർ അസോസിയേറ്റ് വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി ഓൺലൈനായി ജോലിക്ക് അപേക്ഷിക്കാം. 17,900 മുതൽ 47,920 രൂപവരെയാണ് ശമ്പളം.
ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) 8000 ത്തിൽ ഏറെ ഒഴിവുകൾ നികത്തുന്നതിനാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഓൺലൈൻ രജിസ്ട്രേഷനായാണ് അപേക്ഷ സമ‍പ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 7 ആയിരിക്കും. പ്രിലിമിനറി പരീക്ഷ ജനുവരിയിൽ നടത്താനാണ് തീരുമാനം. വിജയിക്കുന്നവർക്ക് 2024 ഫെബ്രുവരിയിൽ നടക്കുന്ന മെയിൻ പരീക്ഷ എഴുതാനാകും.
യോഗ്യതാ മാനദണ്ഡം
ഉദ്യോഗാർഥികൾ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (ഐ ഡി ഡി) സർട്ടിഫിക്കറ്റുകളുള്ള ഉദ്യോഗാർത്ഥികൾ ഐ ഡി ഡി പാസാകുന്ന തീയതി ഡിസംബർ 31, 2023-നോ അതിനുമുമ്പോ ആണെന്ന് ഉറപ്പാക്കണം. പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണമെന്നും മാനദണ്ഡമുണ്ട്.



ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ 100 ​​മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷകൾ ഓൺലൈനായി നടത്തും. ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ അടങ്ങുന്ന ഈ പരീക്ഷ ഒരു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ എഴുതാനാകും.
ജനറൽ / ഒ ബി സി അടക്കമുള്ള വിഭാഗത്തിലുളളവർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടിക വിഭാഗം എന്നിവർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷ ഫീസുണ്ടായിരിക്കില്ല.
SBI Recruitment 2023 Apply for Junior Associate Clerk posts details here

Leave a Reply

error: Content is protected !!