പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓവര്‍മാന്‍-19, മൈനിങ് സിര്‍ദാര്‍-52, സര്‍വേയര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് ഒഴിവ്.
നോട്ടിഫിക്കേഷൻ
1. ഓവര്‍മാന്‍
ഒഴിവ്:19 (എസ്.സി. 2, എസ്.ടി. 4, ഒ.ബി.സി. 2, ജനറല്‍ 11)
ശമ്പളം: 16800-24110 രൂപ
യോഗ്യത:എസ്.എസ്.എല്‍.സി., മൈനിങ് എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷ ഡിപ്ലോമ.(എസ്.സി, എസ്.ടിക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി), ഓവര്‍മാന്‍ഷിപ് സര്‍ട്ടിഫിക്കറ്റ്.
പ്രായം:28 കവിയരുത്
2. മൈനിങ് സിര്‍ദാര്‍
ഒഴിവ്:52(എസ്.സി. 5, എസ്.ടി. 11, ഒ.ബി.സി. 5, ജനറല്‍ 22)
ശമ്പളം:15830-22150 രൂപ
യോഗ്യത:എസ്.എസ്.എല്‍.
സി., മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് & ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം:28 കവിയരുത്.
3. സര്‍വേയര്‍
ഒഴിവ്:1(ജനറല്‍)
ശമ്പളം: 16800-24110 രൂപ
യോഗ്യത:എസ്.എസ്.എല്‍.സി., മൈനിങ് ആന്‍ഡ് മൈന്‍സ് സര്‍വേയില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷ ഡിേപ്ലാമ(എസ്.സി./ എസ്.ടിക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി).
സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷെത്ത പ്രവൃത്തിപരിചയം.
പ്രായം:28 കവിയരുത്
വയസ്സിളവ്:എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
2019 മാര്‍ച്ച് 10 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ:www.sail.co.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 10-നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.