
സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2023 നു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 1207 ഒഴിവ്. ഓഗസ്റ്റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി തസ്തികയിൽ പുരുഷന്മാർക്കു മാത്രമാണ് അവസരം.
- യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം:
- പ്രായം: സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി: 18–30. സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി: 18–27. പ്രായം 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. എസ്‌സി,എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
- തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണു സ്കിൽ ടെസ്റ്റ്. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം. പരീക്ഷാ സിലബസ്, സ്‌കിൽ ടെസ്‌റ്റ് സംബന്ധിച്ച വിശദവിവരങ്ങൾ സൈറ്റിൽ.
- കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ (സെന്റർ കോഡ് ബ്രാക്കറ്റിൽ): തിരുവനന്തപുരം (9211), കൊല്ലം (9210), കോട്ടയം (9205), എറണാകുളം (9213), തൃശൂർ (9212), കോഴിക്കോട് (9206), കണ്ണൂർ (9202).
- ഫീസ്: 100. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി ഫീസ് അടയ്‌ക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ssc.nic.in
SSC central government stenographer vacancy