Home കല്‍പ്പാക്കം ആണവ ഗവേഷണ കേന്ദ്രത്തില്‍ 130 അപ്രന്റിസ്; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

കല്‍പ്പാക്കം ആണവ ഗവേഷണ കേന്ദ്രത്തില്‍ 130 അപ്രന്റിസ്; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

തമിഴ്നാട് കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ (ഐ.ജി.സി.എ.ആർ.) ട്രേഡ് അപ്രന്റിസാവാൻ അവസരം. വിവിധ ട്രേഡുകളിലായി 130 ഒഴിവുണ്ട്. പത്താംക്ലാസ് വിജയവും രണ്ടുവർഷത്തെ ഐ.ടി.ഐ.യുമാണ് യോഗ്യത.

ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ), ഡ്രോട്ട്സ്മാൻ (സിവിൽ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ്, കാർപ്പെന്റർ, മെക്കാനിക്കൽ മെഷിൻ ടൂൾ മെയിന്റനൻസ്, പ്ലംബർ, മേസൺ/സിവിൽ മിസ്ത്രി, ബുക്ക് ബൈൻഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് അവസരം.

വിജ്ഞാപനം: Advt. No. 01-2019

പ്രായം:16-22. നിയമാനുസൃത ഇളവ് അനുവദിക്കും.

അപേക്ഷ: http://203.199.205.46/Instructions.html ,  https://www.igcar.gov.in/recruitment/ എന്നിലിങ്കുകളിൽ  ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്

അവസാന തിയ്യതി: ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Leave a Reply

error: Content is protected !!