
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അനുവദിച്ച മൈനർ റിസർച്ച് പ്രൊജക്ടിലായിരിക്കും നിയമനം. ആറുമാസം കാലാവധിയുള്ള പ്രോജക്ടിൽ പ്രതിമാസം 16,000/- രൂപ പ്രതിഫലത്തിലായിരിക്കും നിയമനം. ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ പിഎച്ച്. ഡി അല്ലെങ്കിൽ എം. ഫിൽ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
Read also: ബിരുദധാരിയാണോ? അപ്രന്റീസാകാൻ എസ്ബിഐ വിളിക്കുന്നു; കേരളത്തിൽ 424 ഒഴിവുകൾ, അപേക്ഷിച്ചു തുടങ്ങാം
പാരിസ്ഥിതിക തത്വചിന്തയിൽ ആഴത്തിലുള്ള അറിവും മികച്ച വിശകലനപാടവവും രചനാവൈദഗ്ധ്യവുമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സമ്പൂർണ്ണ ബയോഡാറ്റ, ഉദ്യേശ്യപ്രസ്താവന (എസ് ഒ പി) എന്നിവ സഹിതം സെപ്തംബർ 18ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഫിലോസഫി വിഭാഗത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 8943186304, ഇ-മെയിൽഃ faizalnm@ssus.ac.in
സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മോഡിൽ സർവ്വകലാശാലയിലാരംഭിക്കുന്ന മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മനേജ്മെന്റ് പ്രോഗ്രാമിലേയ്ക്കാണ് നിയമനം. നിയമന കാലാവധി അഞ്ച് വർഷം. ഇ/ടി/ബി കാറ്റഗറിയിൽ സംവരണം ചെയ്തിട്ടുളള ഒരൊഴിവാണുളളത്. ഉയർന്ന പ്രായപരിധി 50 വയസ്സ്. യു. ജി. സി. സ്കെയിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 16. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക
സംസ്കൃത സർവ്വകലാശാലയിൽ ഐ ടി ഓഫീസർ ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഐ. ടി. ഓഫീസർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒാപ്പൺ കാറ്റഗറിയിൽ ഒരൊഴിവാണുളളത്. പ്രതിമാസ വേതനം 75,000/-. പ്രായം: സർക്കാർ ചട്ടങ്ങൾക്ക് അനുസൃതം. എസ് സി/ എസ് ടി, ഒ ബി സി, പി എച്ച് വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ഉണ്ട്. സമാനതസ്തികകളിൽ വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധി 60 വയസ്. യോഗ്യതഃ അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം. സി. എ./എം. ടെക്. നേടിയവർക്ക് അപേക്ഷിക്കാം.
ഹാർഡ്‍വെയർ/സോഫ്റ്റ്‍വെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയം നേടിയവർക്ക് അപേക്ഷിക്കാം. ഹാർഡ്‍വെയറിലും സോഫ്റ്റ്‍വെയറിലുമുളള ജോലിപരിചയം അഭിലഷണീയം. സർവ്വകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി പരിചയമുളളവർക്കും സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നും സമാന തസ്തികയിൽ വിരമിച്ച എം. സി. എ./എം. ടെക്. ബിരുദധാരികൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
job opportunities in sanskrit university kalady