കേന്ദ്ര പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ ആഭിമുഖ്യത്തിൽ അങ്കമാലി സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആറുമാസത്തെ സ്‌കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മാർച്ചിൽ ആരംഭിക്കുന്ന സമ്മർ ബാച്ചിലേക്ക് ഇൻഡസ്ട്രിയൽ ഇലക്‌ട്രീഷ്യൻ, ഇൻഡസ്ട്രിയൽ ഫിറ്റർ, ഇൻഡസ്ട്രിയൽ വെൽഡിങ്, പ്രൊസസ് ഇൻസ്ട്രുമെന്റേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

യോഗ്യത

ഇലക്‌ട്രീഷ്യൻ, വയർമാൻ, ഇലക്‌ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, പവർ ഇലക്‌ട്രോണിക്, വെൽഡർ, ഫിറ്റർ, മെഷീനിസ്റ്റ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ, ടൂൾ ആൻഡ് ഡൈ മേക്കർ എന്നീ ട്രേഡുകളിലേതിലെങ്കിലും ഐ.ടി.ഐ. പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സ്.

പ്രവേശനപ്പരീക്ഷ

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകും. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവേശനപ്പരീക്ഷ നടക്കും. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.sdskochi.com, 8075871801.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 16ന്

കോഴിക്കോട്:പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), ഗവ. ഐ.ടി.ഐ എലത്തൂര്‍…

വിശാഖ് സ്റ്റീലില്‍ 594 ഒഴിവ്; ഡിപ്ലോമ/ ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

വിശാഖപട്ടണംവിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗമിൽ (വിശാഖ് സ്റ്റീൽ) ട്രെയിനികളുടെ 559 ഒഴിവുകൾ ഉൾപ്പെടെ 594 ഒഴിവുകളിലേക്ക്…

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ബേപ്പൂര്‍ ഗവ.  ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ്  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി ആറിന് രാവിലെ…